സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡ്‌സില്‍ ചരിത്രം കുറിച്ച് മഞ്ജു വാര്യര്‍. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടി മഞ്ജു താരമായിരിക്കുകയാണ്.

പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്‌കാരം കൊണ്ടുവന്നത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാള്‍ എന്ന കഥാപാത്രമാണ് മഞ്ജുവിന് തമിഴില്‍ പുരസ്‌കാരം നേടിക്കൊടുത്തത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി.

മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനാണ്. ലൂസിഫറിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം.

Content Highlights: Manju Warrier Bags best actress awards at SIIMA  for Tamil Malayalam Asuran Lucifer prathi poovankozhi