ഒമാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി 'ആയിഷ'; എം ജയചന്ദ്രന് പുരസ്‌കാരം


ആയിഷ പോസ്റ്റർ, ജയചന്ദ്രൻ | photo: special arrangements

നാലാമത് സിനിമാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മഞ്ജു വാര്യര്‍ നായികയായെത്തിയ മലയാള ചിത്രം 'ആയിഷ'യ്ക്ക് അംഗീകാരം. പശ്ചാത്തല സംഗീതത്തിന് എം. ജയചന്ദ്രനാണ് അവാര്‍ഡ് സ്വന്തമാക്കിയത്. അറബ്-ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഇന്തോ - അറബിക് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ഒരു അറബ് ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകതയും ഈ അവാര്‍ഡിനുണ്ട്. മുസന്ധം ഐലന്റില്‍ വെച്ചുനടന്ന മേളയുടെ സമാപന ചടങ്ങില്‍ മുസന്ധം ഗവര്‍ണറേറ്റ് പ്രവിഷ്യാ ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ ബുസൈദി അവാര്‍ഡ് ദാനം നടത്തി.

നിലമ്പൂര്‍ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആമിര്‍ പള്ളിക്കലാണ്. ജനുവരി 20-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

തിരക്കഥ- ആഷിഫ് കക്കോടി, ഛായാഗ്രഹണം -വിഷ്ണു ശര്‍മ. എഡിറ്റര്‍ -അപ്പു എന്‍. ഭട്ടതിരി, കല -മോഹന്‍ദാസ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, ചമയം -റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് -ബിനു ജി. , ശബ്ദ സംവിധാനം -വൈശാഖ്, സ്റ്റില്‍ -രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ -റഹിം പി.എം.കെ., പി.ആര്‍.ഒ- എ.എസ്. ദിനേശ്, മാര്‍ക്കറ്റിങ് -ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlights: manju warrier ayisha movie got award in cinemana international film festival oman

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


pakistan

1 min

വാട്സ്ആപ് സന്ദേശത്തിൽ ദൈവനിന്ദയെന്ന് പരാതി; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

Mar 25, 2023


Guneet Monga and Keeravani

1 min

'ശ്വാസം കിട്ടാതായ എലിഫന്റ് വിസ്പറേഴ്‌സ് നിർമാതാവിനെ ആശുപത്രിയിലാക്കി'; വെളിപ്പെടുത്തലുമായി കീരവാണി

Mar 25, 2023

Most Commented