മഞ്ജുവാര്യർ | ഫോട്ടോ: ഷാനി ഷാകി | മാതൃഭൂമി
പ്രേക്ഷകര്‍ സത്യസന്ധമായി അഭിപ്രായം പറയുമ്പോഴാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കപ്പെടുന്നതെന്ന് മഞ്ജു വാര്യര്‍.'വെള്ളരിപട്ടണം' ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടി. ജാക്ക് ആന്‍ഡ് ജില്ലിന് ശേഷം സൗബിനും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് 'വെള്ളരിപട്ടണം'.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്ന ആഗ്രഹത്തിലും ആത്മാര്‍ഥതയിലുമാണ് ഏത് സിനിമയും ചെയ്യുന്നത്. 'ജാക്ക് ആന്‍ഡ് ജില്‍' എന്ന സിനിമ ചെയ്യുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു. പ്രേക്ഷകര്‍ കണ്ടതിന് ശേഷം സത്യസന്ധമായി അഭിപ്രായം പറയുമ്പോഴാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കപ്പെടുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
'ജാക്ക് ആന്‍ഡ് ജില്‍' ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണെന്നും പക്ഷേ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നും താരം ചൂണ്ടിക്കാട്ടി. അതില്‍ ആരെ കുറ്റം പറയാന്‍ പറ്റുമെന്നും എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ഇല്ലേ എന്നും നടി ചോദിച്ചു. പ്രേക്ഷകരുടെ അഭിപ്രായത്തെ അതിന്റേതായ വിലയോട് കൂടി മനസിലാക്കുന്നുവെന്ന് മഞ്ജു കൂട്ടിച്ചേര്‍ത്തു.
ക്യൂട്ട്‌നെസ് സിനിമയില്‍ കാണിക്കുമ്പോള്‍ പ്രേക്ഷകന് വിരക്തി തോന്നിയാല്‍ ബോറാകുമെന്നും ക്യൂട്ട്‌നെസ് ക്രിഞ്ച് ആവാതിരിക്കാന്‍ അഭിനയത്തില്‍ എന്താണ് ചെയ്തതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍
മഞ്ജു വാര്യരോട് ചോദിച്ചു. 'വെള്ളരിപട്ടണ'ത്തിന്റെ ട്രെയിലറിലെ പ്രസംഗം പരിഭാഷ ചെയ്യുന്ന രംഗത്തെ മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം. ആ രംഗം ക്രിഞ്ച് ആയി തോന്നിയോ എന്ന് മഞ്ജു തിരിച്ച് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി ലഭിച്ചത്.
മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലെത്തുന്ന 'വെള്ളരിപട്ടണ'ത്തിന്റെ ട്രെയിലര്‍ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ.
സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അലക്‌സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാര്‍ച്ച് 24-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: manju warrier and soubin in vellaripattanam press meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..