അജിത്തിനൊപ്പം നീണ്ട ഒരു ബൈക്ക് യാത്ര; നന്ദി പറഞ്ഞ് മഞ്ജു


മഞ്ജു വാര്യർ പങ്കുവച്ച ചിത്രങ്ങൾ

വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന് ശേഷം തമിഴ് സിനിമയില്‍ വീണ്ടും അഭിനയിക്കുകയാണ് മഞ്ജു വാര്യര്‍. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ അജിത്തും സംഘവുമായി നടത്തിയ ഒരു ബൈക്ക് യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു. നാലു ചക്രമുള്ള വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കില്‍ ആദ്യമായാണ് ഈ അനുഭവമെന്ന് മഞ്ജു കുറിക്കുന്നു. തന്നെ ഈ യാത്രയ്ക്കായി ക്ഷണിച്ച അഡ്വഞ്ചര്‍ റൈഡേഴ്‌സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര തുടങ്ങിയവര്‍ക്കെല്ലാം മഞ്ജു ഇതോടൊപ്പം നന്ദി രേഖപ്പെടുത്തുന്നു. യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പതിനാറ് പേര്‍ അടങ്ങിയ സംഘമായിരുന്നു യാത്ര പുറപ്പെട്ടത്.

ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് അജിത് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ അസുരനായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ്ചിത്രം. അസുരനിലെ പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി നേടിയ അസുരന്‍ ബോക്സ് ഓഫീസിലും വന്‍ വിജയമായി.

Content Highlights: Manju warrier Ajith kumar bike trip, AK61, all Indian trip, adventure riders of India Instagram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented