കൂടെ നില്‍ക്കേണ്ടവര്‍ പോലും കൈയൊഴിഞ്ഞപ്പോള്‍ ഒപ്പം നിന്ന മഞ്ജു; വൈറലായി കുറിപ്പ്


സിൻസി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ചിത്രം| facebook.com|shawn.sincy.3

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയരെക്കുറിച്ച് സിന്‍സി അനില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. ഒരു സ്ത്രീയ്ക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരനുഭവം ഉണ്ടായപ്പോള്‍ തനിക്കൊപ്പം മഞ്ജു ഉണ്ടായിരുന്നുവെന്നും തല ഉയര്‍ത്തി നിന്ന് നെറികേടുകള്‍ക്ക് എതിരെ യുദ്ധം ചെയ്യാന്‍ തനിക്ക് അത് ഊര്‍ജ്ജമായെന്നും സിന്‍സി കുറിക്കുന്നു.

സിന്‍സി അനില്‍ എഴുതിയ കുറിപ്പ്

പഴയ കുറച്ചു മെയിലുകള്‍ തിരയുകയിരുന്നു... നിധി പോലെ സൂക്ഷിക്കേണ്ട ചില എഴുത്തുകള്‍..ചില ചേര്‍ത്തു പിടിക്കലുകള്‍. ..പഴയ എന്നില്‍ നിന്നും ഇന്നത്തെ എന്നിലേക്ക് ഞാന്‍ എത്തിയതില്‍ ഒരു സ്ത്രീയുടെ നിശബ്ദ സാമീപ്യം ഉണ്ടായിരുന്നു.... അതെ..അത് മഞ്ജു വാര്യര്‍ തന്നെ...

ഒരിക്കല്‍ ഒരു റെസ്റ്റോറന്റില്‍ വച്ചു തികച്ചും അവിചാരിതമായി ആണ് ഞാന്‍ അവരെ പരിചയപെടുന്നത്...അന്ന് ഞാന്‍ ഉണ്ടാക്കിയ ചോക്ലേറ്റ് സമ്മാനിച്ചപ്പോള്‍ അതിന്റെ ബോക്‌സിന്റെ പുറകില്‍ ഉണ്ടായിരുന്ന മെയില്‍ ഐഡി എടുത്തു എന്റെ ചോക്ലേറ്റ് നെ കുറിച്ചും തമ്മില്‍ പങ്കിട്ട നിമിഷങ്ങളെ കുറിച്ചും സന്തോഷത്തോടെ അവര്‍ എനിക്ക് ഒരു മെയില്‍ അയച്ചു....തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദേശം...

ഞെട്ടിത്തരിച്ചു പോയി ഞാന്‍ അപ്പോള്‍....അന്നായിരുന്നു ഊഷ്മളമായ ആ സുഹൃത്ത് ബന്ധത്തിന്റെ തുടക്കം...ഞാന്‍ എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സുഹൃത്ത് ബന്ധം...

പിന്നീട് ഒരു സ്ത്രീയും ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍..... ഒരു ഞരമ്പ് രോഗിയുടെ വൈകൃത മനോനിലയില്‍ മോര്‍ഫിങ് ലൂടെ ഞാന്‍ അപമാനിക്കപ്പെട്ടപ്പോള്‍.... കൂടെ നില്‍ക്കേണ്ടവര്‍ പോലും കൈയൊഴിഞ്ഞപ്പോള്‍..... നിയമസഹായം വേണ്ട വിധത്തില്‍ കിട്ടാതെ വന്നപ്പോള്‍...കൂടെപ്പിറപ്പിനെ പോലെ... കൂടെ നിന്ന അവരെ സ്‌നേഹിക്കുക അല്ലെങ്കില്‍ ആരാധിക്കുക അല്ലാതെ എന്താണ് ചെയ്യുക...?

തല ഉയര്‍ത്തി നിന്ന് നെറികേടുകള്‍ക്ക് എതിരെ യുദ്ധം ചെയ്യാന്‍ അവര് തന്ന ഊര്‍ജം ചെറുതൊന്നുമല്ല...നുണകഥകള്‍ ചേര്‍ത്ത് വച്ചൊരു ചില്ലു കൊട്ടാരത്തില്‍ അടച്ചിട്ടും മൗനം കൊണ്ട് അതിനെ ഭേധിച്ച് ... ആരെയും ഒന്നിനെയും വേദനിപ്പിക്കാതെ... പഴിക്കാതെ... തന്റെ കഴിവുകള്‍ കൊണ്ട് മാത്രം വിജയങ്ങളുടെ പടി ചവിട്ടി കയറി വരുന്ന ഒരു പെണ്ണിന്റെ വാക്കുകള്‍ക്കു കത്തിയേക്കാള്‍ മൂര്‍ച്ചയാണ്..മറ്റാരുടെ വാക്കുകള്‍ക്കാണ് ഇത്രയും ശക്തി പകര്‍ന്നു തരാന്‍ കഴിയുന്നത്?..

പ്രളയകാലത്താണ് ഞങ്ങള്‍ ഒരുമിച്ചു അധിക സമയം ഉണ്ടായിരുന്നത്... മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രളയബാധിതരെ സഹായിക്കാന്‍ ആയിട്ട് ഒരു കളക്ഷന്‍ സെന്റര്‍ തുറക്കുകയും അതിന്റെ ഉത്തരവാദിത്തങ്ങള്‍ പലതും എന്നെ വിശ്വസിച്ചു ഏല്പിക്കുകയും ചെയ്തപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു...അത്രയുമൊന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...

ഓരോ നൃത്തപരിപാടി കാണാന്‍ കൊണ്ടു പോകുമ്പോഴും കണ്ണെടുക്കാതെ സ്റ്റേജ് ലേക്ക് അഭിമാനത്തോടെ നോക്കിയിരിക്കും..

സിനിമയിലെ കലാകാരിയെക്കാള്‍ പതിന്മടങ്ങു കലാകാരി ആണ് അവര്‍ നൃത്തവേദികളില്‍ എന്ന് തോന്നിയിട്ടുണ്ട്...തോന്നല്‍ അല്ല അനുഭവിച്ചറിഞ്ഞിട്ടുള്ള യാഥാര്‍ഥ്യമാണത്...

കൂടെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ എത്ര മഹത്തായ കാര്യങ്ങള്‍ക്ക് എന്റെ കണ്ണുകള്‍ സാക്ഷി ആയി... എത്ര കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം... എത്ര രോഗികള്‍ക്ക് ചികിത്സസഹായം...എത്ര പേര്‍ക്ക് വീട്...എണ്ണാന്‍ കഴിയുന്നതിനു അപ്പുറം..

വിവരിക്കാന്‍ പറ്റാത്തതിന് അപ്പുറമാണ്... അവരുടെ വ്യക്തിത്വം.. അവരുടെ സത്യസന്ധത.. അവരുടെ നിഷ്‌കളങ്കത....അതിലുപരി അവരുടെ ആത്മവിശ്വാസം..വീണ്ടും വീണ്ടും ഇതൊക്കെ പറയാന്‍ തോന്നുകയാണ്... പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല...ഈ വാക്കുകള്‍ അല്ലാതെ എന്താണ് ഞാന്‍ ഈ സ്‌നേഹത്തിനു പകരം തരിക?

ഈ ജീവിതയാത്രയില്‍ കൂടെ കൂട്ടിയതിന് .... വിശ്വസിച്ചതിന്.... സ്‌നേഹിച്ചതിന്..... ആലിംഗങ്ങനങ്ങള്‍ക്ക്...സ്‌നേഹചുംബനങ്ങള്‍ക്ക്...യാത്ര പറച്ചിലുകള്‍ക്ക്...തമാശകള്‍ക്ക്...പിണക്കങ്ങള്‍ക്ക്...ആശ്വസിപ്പിക്കലുകള്‍ക്ക്...തമ്മില്‍ പങ്കുവച്ച നല്ല നിമിഷങ്ങള്‍ക്കു....എല്ലാം തിരികെ തരാന്‍ പറഞ്ഞു പഴകിയൊരു വാക്ക് മാത്രമേ ഉള്ളു.....

നന്ദി....നന്ദി.... നന്ദി..

പഴയ കുറച്ചു മെയിലുകൾ തിരയുകയിരുന്നു... നിധി പോലെ സൂക്ഷിക്കേണ്ട ചില എഴുത്തുകൾ..ചില ചേർത്തു പിടിക്കലുകൾ. ..പഴയ എന്നിൽ...

Posted by Sincy Anil on Wednesday, 18 November 2020

Content HIghlights: Manju Warrier actor, Sincy Anil Viral Facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented