പേര് യു.വി മഞ്ജു, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി


സിനിമയിലെത്തി കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ സ്‌കൂള്‍ കാലഘട്ടത്തിലെ സന്തോഷകരമായ ഓര്‍മ പങ്കുവച്ച്‌ മഞ്ജു.

-

ലോത്സവ വേദികളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് സിനിമയില്‍ എത്തിയ നടിയാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലക പട്ടം നേടിയ മഞ്ജു 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചു.

സിനിമയിലെത്തി കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ സ്‌കൂള്‍ കാലഘട്ടത്തിലെ സന്തോഷകരമായ ഓര്‍മ പങ്കുവയ്ക്കുകയാണ് മഞ്ജു. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ട്രെയിനിങ് സ്‌കോളര്‍ഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന ഒരു വാര്‍ത്തയാണ് മഞ്ജു പങ്കുവച്ചത്. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ ഒന്‍പതാംക്ലാസുകാരിയായ ആ പെണ്‍കുട്ടിയുടെ പേര് യു.വി മഞ്ജു എന്നാണ്.

1995 ല്‍ സിനിമയിലെത്തിയ മഞ്ജു വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികയായി. വെറും നാല് വര്‍ഷങ്ങള്‍ കൊണ്ട് ഇരുപതോളം സിനിമകള്‍ ചെയ്തു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമ വിട്ട മഞ്ജു 2014 ല്‍ ശക്തമായ തിരിച്ചു വരവ് നടത്തി. 2020 ല്‍ ഏഴ് സിനിമകളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ളത്.

Content Highlights: Manju Warrier actor shares school memory winning scholarship

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented