പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഒടിയനു ശേഷം മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്‌. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുകയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഒരു  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.

'രാജുവുമായി അടുത്ത് സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റില്‍ വെച്ചാണ്. ചടങ്ങുകളില്‍ വെച്ച് കാണാറുണ്ടങ്കിലും സംസാരിക്കാറില്ലായിരുന്നു. മാത്രമല്ല രാജുവിന്റെ ഒപ്പം അഭിനയിച്ചിട്ടുമില്ല. അഭിനേതാവായി ജോലി ചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും തമ്മില്‍ താരതമ്യം ചെയ്യാന്‍ എനിക്കറിയില്ല.

സെറ്റില്‍ എത്തിയ ആദ്യ ദിവസം മാത്രമാണ് നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്ന തോന്നലുണ്ടായത്.  പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നി. ഏറ്റവും അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയുമാണ്‌ പൃഥ്വിരാജില്‍ കാണാനാവുക- മഞ്ജു പറയുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ശ്രദ്ധേയമായിരുന്നു

Content Highlights: Manju warrier about prithviraj, lucifer, mohanlal, lucifer malayalam movie