കുറച്ചു കാലത്തിനു ശേഷം ട്രോളന്‍ന്മാര്‍ ആഘോഷത്തോടെ ഏറ്റെടുത്ത ഡയലോഗാണ് ഒടിയനിലെ കുറച്ചു കഞ്ഞിയെടുക്കട്ടെ എന്നത്. ഒടിയന്‍ സിനിമയിലെ പ്രസക്ത ഭാഗത്ത് മോഹന്‍ലാലിനോട് മഞ്ജു വാര്യര്‍ പറയുന്ന ഡയലോഗാണിത്. എന്നാല്‍ അസ്ഥാനത്തുള്ള ഡയലോഗാണിതെന്നാണ് ട്രോളന്‍മാരുടെ വാദം.

ട്രോളുകളും തഗ്ഗ് ലൈഫ് വീഡിയോയും ചിത്രത്തിലെ രംഗത്തിനൊപ്പം തന്നെ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ കഞ്ഞി ട്രോളുകളെ കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മഞ്ജുവാര്യര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പ്രതികരിച്ചത്.

ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്റെ പിന്നിലുള്ളവരെ എനിക്ക് അഭിനന്ദിക്കണമന്നുണ്ട്. ഞാന്‍ ശരിക്കും ആസ്വദിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോള്‍ അങ്ങനെയൊന്നും തോന്നിയില്ല അപാര സെന്‍സ് ഓഫ് ഹ്യൂമറുള്ളയാള്‍ക്കേ അങ്ങനെയൊക്കെ കണ്ടുപിടിക്കാന്‍ പറ്റു. വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല കഞ്ഞിയെടുക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക. മഞ്ജു പറയുന്നു.

ശ്രീകുമാര്‍ മോനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Courtesy : Cinema Daddy

Content Highlights: Manju warrier about odiyan movie trolls, mohanlal ,sreekumar menon, antony perumbavoor