ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മഞ്ജു വാര്യർ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമായ '9എംഎം'ന്റെ നിർമാണം ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്നാണ്. 

ലൗ ആക്ഷൻ ഡ്രാമ, റീലീസിന് ഒരുങ്ങുന്ന അജു വർഗീസ് നായകനായ സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിർമിക്കുന്ന ചിത്രമാണ് 9എംഎം. 

നവാഗതനായ ഡിനിൽ ബാബുവാണ് സംവിധാനം. ടിനു തോമസും നിർമാണത്തിൽ പങ്കാളിയാകുന്നു. മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

വെട്രി പളനി സാമി ഛായഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു. എഡിറ്റർ-സംജിത്ത് മുഹമ്മദ്. കോ പ്രൊഡ്യുസർ-ടിനു തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-സജീ ചന്തിരൂർ,കല-അജയൻ ചാലിശ്ശേരി, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ഹിമാൻഷി, സ്റ്റിൽസ്-അനിജ ജലൻ, പരസ്യക്കല-മനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, ആക്ഷൻ-യാനിക് ബെൻ.

Content Highlights: Manju Warrier 50th Movie, Nine MM, Dhyan Sreenivasan