മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായി| Photo: instagram.com/manjimamohan/
ബോഡി ഷെയിമിങ്ങിന്റെ ഭീകരത ഏറ്റവും കൂടുതല്‍ ബാധിക്കുന്നവരില്‍ ഒരു വിഭാഗം അഭിനേതാക്കളാണ്. അവര്‍ അതിനെതിരെ പലപ്പോഴും ശക്തമായി പ്രതികരിക്കാറുമുണ്ട്. തനിക്കു നേരെ ഉണ്ടായ ബോഡിഷെയിമിങ്ങിനിടെ പ്രതികരണവുമായി നടി മഞ്ജിമ മോഹന്‍.
കഴിഞ്ഞ ദിവസമാണ് മഞ്ജിമയും നടന് ഗൗതം കാര്‍ത്തിക്കും വിവാഹിതരായായത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വിവാഹചിത്രങ്ങള്ക്കു താഴെ വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് ആക്ഷേപങ്ങളാണ് മഞ്ജിമയ്ക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്നാണ് ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരണവുമായി മഞ്ജിമ രംഗത്തെത്തിയത്.
മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മഞ്ജിമ പറഞ്ഞു. വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്ക്കേണ്ടി വന്നാല്‍ ഞാന്‍ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല. മഞ്ജിമ പറയുന്നു.
Content Highlights: manjima mohan, reacts to body shaming, manjima mohan and gautham karthik wedding
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..