മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായി| Photo: instagram.com/manjimamohan/
ചെന്നൈ: നടി മഞ്ജിമ മോഹനും തമിഴ് നടന് ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ റിസോര്‍ട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗൗതവുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ഈയിടെയാണ് മഞ്ജിമ അറിയിച്ചത്.
മലയാളത്തിന്റെ പ്രിയബാലതാരമായി വന്ന് തെന്നിന്ത്യന്‍ നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ. ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി അരങ്ങേറുന്നത്. തമിഴ്നടന്‍ കാര്‍ത്തിക്കിന്റെയും രാഗിണിയുടേയും മകനായ ഗൗതം കാര്‍ത്തിക് കടല്‍ എന്ന മണിരത്നം ചിത്രത്തിലൂടെയാണ് സിനിമാലോകത്തെത്തുന്നത്.
ദേവരാട്ടം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച കാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. തനിക്ക് അപകടം പറ്റിയപ്പോള്‍ കൂടെ നിന്നത് ഗൗതമാണെന്നും പതിയെ സൗഹൃദം പ്രണയമാകുകയായിരുന്നു എന്നും മഞ്ജിമ പറയുന്നു.
Content Highlights: manjima mohan and gautham karthik got married
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..