മലയാള സിനിമയിൽ ചരിത്രപരമായ അടയാളപ്പെടുത്തലായിരുന്നു ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. അന്നുവരെ നാം കണ്ട വാണിജ്യ ചേരുവകളേതുമില്ലാതെ പുതിയ രീതിയിലുള്ള സിനിമാ ചമത്‌കാരം, അതായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ . മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തിട്ട് ഈ ക്രിസ്മസ് ദിനത്തിൽ 40 വർഷമാവുകയാണ്. സിനിമയുടെ സംവിധായകൻ മുതലുള്ള ഭൂരിഭാഗം പേരും പുതുമുഖങ്ങൾ ആയിരുന്നു.
അക്കാലത്തെ ന്യൂ ജൻ സിനിമ. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളുടെ ഉദയം കൂടിയായി ആ സിനിമ. അതെ മലയാളി മനസിലേക്ക് ഒരു തോളും ചരിച്ച് നടന്നു കയറിയ മോഹൻലാൽ ആ സിനിമയിലൂടെ അഭ്രപാളികൾക്ക് വിസ്മയം സമ്മാനിച്ചു. ചുരുട്ടും, ചുവന്ന വെളിച്ചവും അകമ്പടി സേവിക്കാത്ത ഒരു വില്ലനെ മലയാളി ആദ്യമായി കണ്ടു.
നായകനെക്കാൾ വില്ലൻ ചർച്ചാ വിഷയമായി. മോഹൻലാൽ മലയാളിക്ക് സ്വന്തമായി.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തിയേറ്ററിൽ കണ്ട അനുഭവം വിവരിക്കുയാണ് ജയരാജ് വാര്യർ. ഒപ്പം മോഹൻ ലാൽ എന്ന നടൻ്റെ ഭാവഭേദങ്ങളിലൂടെ ജയരാജ് വാര്യർ യാത്ര ചെയ്യുന്നു.
Content Highlights : Manjil Virinja Pookkal 40 years Jayaraj Warrier About Mohanlal