-
ദുല്‍ഖര്‍ സല്മാന് നിര്‍മാണത്തില്‍ നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകന് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകന്. സസ്പെന്‍സ് നിറഞ്ഞ നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. അനുപമ സഹസംവിധായികയായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്, വിജയരാഘവന്, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
തിരക്കഥ-വിനീത് കൃഷ്ണന്, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി, സംഗീതം- ശ്രീഹരി കെ നായര്‍. അരുണ്‍ എസ് മണി, വിഷ്ണു പിസി എന്നിവര്‍ സൗണ്ട് ഡിസൈനും ജയന് ക്രയോണ്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

Content Highlights : maniyarayile ashokan movie poster released by dulquer salmaan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..