മനീഷ് കൊയ്‌രാള, ബാബയിൽ രജനീകാന്ത് | photo: afp, imbd.com
തെന്നിന്ത്യന്‍ സിനിമയില്‍ അവസരം കുറയാനുള്ള കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം മനീഷ കൊയ്‌രാള. രജനീകാന്ത് നായകനായെത്തിയ 'ബാബ'യുടെ പരാജയത്തിന് പിന്നാലെയാണ് തനിക്ക് അവസരങ്ങള്‍ കുറഞ്ഞതെന്ന് നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
2002-ലാണ് ഏറെ പ്രതീക്ഷയോടെ 'ബാബ' റിലീസ് ആയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ മനീഷ കൊയ്‌രാളയായിരുന്നു നായികയായി എത്തിയത്. പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല.
.png?$p=4c278b4&&q=0.8)
ബാബയുടെ പരാജയത്തിന് പിന്നാലെ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. സിനിമയുടെ മേല്‍ അത്രയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നുവെന്നും മനീഷ പറഞ്ഞു. ബാബ ഇറങ്ങുന്നതിന് മുന്‍പ് തനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. ബാബയായിരിക്കും തമിഴിലെ തന്റെ ഒടുവിലത്തെ വലിയ ചിത്രമെന്നും താരം പറഞ്ഞു. 20 വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്തപ്പോള്‍ ചിത്രം ഹിറ്റ് ആയെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.
2022-ല്‍ റീറിലീസ് ചെയ്ത് ബാബ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. രജനീകാന്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു റീ റിലീസ്. ബോംബെ, ഇന്ത്യന്‍, മുതല്‍വന്‍ തുടങ്ങിയവയാണ് മനീഷ കൊയ്‌രാളയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. കാര്‍ത്തിക് ആര്യന്‍ നായകനായെത്തിയ ഷെഹ്‌സാദയാണ് മനീഷയുടെ ഏറ്റവും പുതിയ ചിത്രം.
Content Highlights: Manisha Koirala reveals failure of Rajinikanth’s movie Baba ended her career in south
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..