ലിജോ ജോസ് പെല്ലിശേരിയുടെ കടുത്ത ആരാധകനാണ് താനെന്ന് സംവിധായകൻ മണിരത്നം. ഭാര്യയും അഭിനേത്രിയുമായ സുഹാസിനി ഹാസനുമൊത്തുള്ള ഫെയ്സ്ബുക്ക് ലൈവിലായിരുന്നു മണിരത്നത്തിന്റെ പ്രതികരണം.
ആരാധകരുമായും സിനിമാ സുഹൃത്തുക്കളുമായും സംവദിക്കാനാണ് ഇരുവരും ലൈവിൽ എത്തിയത്. ഇതിനിടെയാണ് ലിജോ ലൈവ് കാണുന്നുണ്ടെന്ന് സുഹാസിനി കണ്ടെത്തിയത്. നിങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ലൈവ് കാണുന്നുണ്ടെന്ന് സുഹാസിനി പറഞ്ഞപ്പോഴാണ് മണിരത്നം തന്റെ ആരാധന തുറന്നു പറഞ്ഞത്.
"ലിജോ ഞാന്‍ നിങ്ങളുടെ വലിയ ആരാധകൻ ആണ്. ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. കണ്‍ഗ്രാറ്റ്‌സ്, കീപ്പ് ഇറ്റ് അപ്പ്"
ലിജോയുടെ സിനിമകളെപ്പറ്റി മണി ഒരുപാട് സംസാരിക്കാറുണ്ടെന്നും താൻ പക്ഷേ ലിജോയുടെ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂവെന്നും സുഹാസിനിയും പറയുന്നു.
മാധവൻ, ഖുശ്ബു തുടങ്ങിയ താരങ്ങളും സുഹാസിനിക്കൊപ്പം ലൈവിൽ സംസാരിക്കാൻ എത്തിയിരുന്നു.
Content Highlights: Maniratnam Says he is a big fan of Lijo Jose Pellissery on Facebook Live with Suhasini