ചിത്രത്തിൽ നിന്നും | Photo:Twitter/@Chrissuccess
കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗം ഒ.ടി.ടിയിലെത്തി. തിയേറ്ററിൽ മികച്ച വിജയം നേടിയ ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുന്നത്. ഏപ്രിൽ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആമസോൺ പ്രെെമിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ചിത്രം റെൻറ് ചെയ്ത് കാണാൻ ആമസോൺ പ്രൈം വീഡിയോ അവസരം നൽകിയിരുന്നു. ഇപ്പോൾ എല്ലാ സബ്സ്ക്രൈബേഴ്സിനും ചിത്രം കാണാനുള്ള അവസരമുണ്ട്. തമിഴിനൊപ്പം മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് 'പൊന്നിയിൻ സെൽവനി'ൽ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.
സംഗീതം എ.ആർ. റഹ്‌മാനും ഛായാഗ്രഹണം രവി വർമനുമാണ് നിർവഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. 500 കോടി മുതൽമുടക്കിലാണ് രണ്ടുഭാഗങ്ങളും പൂർത്തിയാക്കിയത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമാണം.'പൊന്നിയിൻ സെൽവൻ' ആദ്യഭാഗം 2022 സെപ്തംബർ 22-നാണ് റിലീസ് ചെയ്തത്. ആകെ 500 കോടിയാണ് ബോക്സ്ഓഫീസിൽനിന്ന് നേടിയത്.
Content Highlights: maniratnam movie ponniyin selvan part 2 ott release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..