ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും.  ചിത്രത്തിന്റെ ആദ്യ ഭാഗം 2022ൽ പുറത്തിറങ്ങും. വെള്ളിത്തിരയിലും പിന്നണിയിലും വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. 

കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോവിഡ് മൂലം നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയിൽ പുനരാരംഭിച്ചു. 

വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുക. 

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ് നിർമാണം .

content highlights : Mani Ratnams Ponniyin Selvan first part in 2022