കാട്രു വെളിയിടെയ്ക്ക് ശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ വിക്രമും വിജയും രാം രചണ്‍ തേജയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രജനികാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ദളപതിയക്ക് ശേഷം മണിരത്‌നം ഒരുക്കുന്ന 'ഗാങ്‌സ്റ്റര്‍' ചിത്രമായിരിക്കും ഇത്.

വിജയും വിക്രമും ചിത്രത്തിന്റെ കഥ കേട്ടെന്നും സമ്മതം മൂളിയെന്നും വാര്‍ത്തകളുണ്ട്. 

കാട്രു വെളിയിടെയുടെ റിലീസിന് ശേഷം മാത്രമേ മണിരത്‌നം ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. കാര്‍ത്തിയും അതിഥി റാവു ഹൈദാരിയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രില്‍ 7 പുറത്തിറങ്ങും.