പുതിയ സിനിമാ നിര്‍മ്മാണ കമ്പനിയുമായി തമിഴിലെ 11 പ്രമുഖ സംവിധായകര്‍. മണി രത്നം, ഷങ്കര്‍, ഗൗതം വസുദേവ് മേനോന്‍, എ ആര്‍ മുരുഗദോസ്, മിഷ്‍കിന്‍, വെട്രിമാരന്‍, ലിംഗുസാമി, ശശി, വസന്ത ബാലന്‍, ബാലാജി ശക്തിവേല്‍, ലോകേഷ് കനകരാജ് എന്നിവർ ചേർന്നാണ് നിര്‍മ്മാണക്കമ്പനിയുമായി എത്തുന്നത്. 'റെയിന്‍ ഓണ്‍ ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ്' എന്നാണ് കമ്പനിയുടെ പേര്.

തീയേറ്ററുകൾക്കൊപ്പം ഓടിടി ആയും റിലീസ് ചെയ്യാവുന്ന വെബ് സീരീസുകളും മറ്റ് ഉള്ളടക്കങ്ങളും നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇവരുടെ ആ​ദ്യ നിർമാണ സംരംഭം ലോകേഷ് കനകരാജ് ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായിരിക്കും. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ വൈകാതെ പുറത്ത് വിടും. 

സംവിധായകൻ വെട്രിമാരന്റെ ഓഫീസാണ് കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സ് ആയി പ്രവർത്തിക്കുക.  യുവാക്കളായ ഓഫ്ബീറ്റ് സംവിധായകരുടെ ആശയങ്ങൾക്കും കമ്പനി പിന്തുണയേകും. ആമസോൺ, നെറ്റ്ഫ്ലിക്സ്, ഹോട്സ്റ്റാർ പോലുള്ള ഓടിടി പ്ലാറ്റ്ഫോമുകളിലേക്കായി ആന്തോളജി ചിത്രങ്ങളും, സീരീസുകളും, വെബ് ഷോകളും ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

content highlights : Mani Ratnam, Shankar Vetrimaaran and others launch production house