സംവിധായകൻ മണിരത്നത്തിന്റേയും നടി സുഹാസിനിയുടെയും  മകൻ നന്ദൻ ഇറ്റലിയിൽ വെച്ച് കൊള്ളയടിക്കപ്പെട്ടു. മകന്  സഹായം തേടി സുഹാസിനി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ചയായിരുന്നു സംഭവം. 

വെനീസിൽ  ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കുമോ ഞങ്ങളുടെ മകൻ  വെനീസിൽ വെച്ച് കൊള്ളയടിക്കപ്പെട്ടു. അവനെ എയര്‍ പോര്‍ട്ടിലെത്താൻ ആരെങ്കിലും സഹായിക്കാമോ എന്നാണ് സുഹാസിനി  ട്വീറ്റ് ചെയ്തത്. 

സുഹാസിനിയുടെ ട്വീറ്റ് അരാധകര്‍ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തി. നന്ദൻ  സുരക്ഷിതനായി എത്തിയിയെന്നും സുഹാസിനി പിന്നീട് ട്വീറ്റ് ചെയ്തു.