-
നവരസഭാവങ്ങളെ ആസ്പദമാക്കി സംവിധായകൻ മണിരത്നം നിർമിക്കുന്ന വെബ് സീരീസിൽ ഒൻപത് സംവിധായകരും പ്രശസ്ത താരങ്ങളും ഒന്നിക്കുന്നു.
സുധ കൊങ്കര, ബിജോയ് നമ്പ്യർ, ജയേന്ദ്ര തുടങ്ങിയ സംവിധായകരാണ് വെബ് സീരീസിനായി ഒന്നിക്കുന്നത്. സൂര്യ, വിജയ് സേതുപതി, ജി.വി പ്രകാശ് തുടങ്ങിയവർ വേഷമിടുമെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ നടൻമാരായ സിദ്ധാർഥ്, അരവിന്ദ സ്വാമി എന്നിവർ ഈ വെബ്സീരീസിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്.
കല്‍ക്കി കൃഷ്ണമൂര്ത്തിയുടെകൃതിയെ ആധാരമാക്കി ഒരുക്കുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ അണിയറയിലാണ് മണിരത്നമിപ്പോൾ. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്മൊഴിവര്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ കൃതി. വിക്രം, ഐശ്വര്യ റായ് ബച്ചന്, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന് കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആര് റഹ്മാന്, ഛായാഗ്രഹണം- രവി വര്മന്, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, പി.ആര്.ഒ- ജോണ്സണ്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Mani Ratnam's Navarasa webseries, Suriya, Vijay Sethupathi, GV Prakash, Bejoy Nambair, Sudha Kongara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..