രാജമൗലി, മണിരത്നം | PHOTO: AP, PTI
മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പി. എസ്. -2' റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ 28-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പുറത്തിറങ്ങുക.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ചിത്രത്തിന്റെ സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബാഹുബലി ഇല്ലായിരുന്നുവെങ്കിൽ പൊന്നിയിൻ സെൽവൻ സാധ്യമാകില്ലായിരുന്നുവെന്ന് പറഞ്ഞ മണിരത്നം സംവിധായകൻ രാജമൗലിക്ക് നന്ദിയും അറിയിച്ചു.
രണ്ട് ഭാഗങ്ങളായി പൊന്നിയിൻ സെൽവൻ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്ന് മണിരത്നം പറഞ്ഞു. ഇക്കാര്യം രാജമൗലിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തി. ചരിത്ര സിനിമയെടുക്കാൻ ഇൻഡസ്ട്രിക്ക് ബാഹുബലി ധെെര്യം തന്നുവെന്നും ഇന്ത്യൻ ചരിത്രം സിനിമയാക്കി മാറ്റാനുള്ള പാത അദ്ദേഹം തെളിയിച്ചുവെന്നും മണിരത്നം കൂട്ടിച്ചേർത്തു. കരഘോഷങ്ങളോടെയാണ് മണിരത്നത്തിന്റെ വാക്കുകൾ ആളുകൾ ഏറ്റെടുത്തത്.
സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുക്കിയിരിക്കുന്നത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ആദ്യഭാഗം വമ്പന്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എ.ആര്‍. റഹ്‌മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും 'പൊന്നിയിന്‍ സെല്‍വ'നിലെ ആകര്‍ഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍-2' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും.
Content Highlights: mani ratnam about bahubali and director rajamouli in ps2 promotion event


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..