കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു. ഗോരേഗാവിലെ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു സംഭവം. നടന്റെ കാർ തടഞ്ഞ് എന്തുകൊണ്ടാണ് കർഷക സമരത്തിൽ നിലപാട് വ്യക്തമാക്കാത്തതെന്നതിന് അജയ് ദേവ്​ഗണിനോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു.

പഞ്ചാബിൽ നിന്നുള്ള ഡ്രൈവറായ രാജ്ദീപ് സിങ്ങാണ് അറസ്റ്റിലായത്. ദില്ലിയിൽ കർഷക സമരം ചെയ്യുന്ന ഭൂരിഭാഗം കർഷകരും പഞ്ചാബിൽ നിന്ന് ഉള്ളവരാണ്.

ദേവ്​ഗണിന്റെ ബോഡി​ഗാർഡ് ഇന്ദ്രസേൻ ​ഗൗതമിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായുള്ള തടഞ്ഞുവെക്കൽ, മനപ്പൂർവ്വം അപമാനിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമം ഭയപ്പെട്ടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രജദീപിനുമേൽ ചുമത്തിയിരിക്കുന്നത്.

Content Highlights :Man arrested for blockin Ajay Devgns car demanding actor to speak on farmers protest