മാമുക്കോയ | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി മാമുക്കോയയുടെ മകന്‍ നിസാര്‍. മാമുക്കോയയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഏതാനും സിനിമാപ്രവര്‍ത്തകര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിനെതിരേ സംവിധായകന്‍ വി.എം വിനു പരസ്യമായി രംഗത്ത് വരികയും സിനിമാപ്രവര്‍ത്തകരെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും വി.എം. വിനു പറഞ്ഞു.
അതേ സമയം മാമുക്കോയയുടെ സംസ്‌കാര ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കാതിരുന്നതില്‍ പരാതിയില്ലെന്ന് മാമുക്കോയയുടെ മകന്‍ നിസാര്‍ പറഞ്ഞു. ഒന്നിനും പരാതി പറയുന്ന ആളായിരുന്നില്ല തന്റെ പിതാവ്. പലര്‍ക്കും പല തിരക്കുകളും ഉണ്ടാവും അത് ഒന്നും മാറ്റി വെച്ച് ആര്‍ക്കും വരാന്‍ കഴിയില്ല. തന്റെ പിതാവിന്റെ മരണത്തില്‍ ഉണ്ടായ വിവാദം ഇതോടെ അവസാനിക്കണം എന്നും മാമുക്കോയയുടെ മകന്‍. പിതാവിന് വേണ്ടി ഇനി പ്രാര്‍ത്ഥനകള്‍ മാത്രം മതിയെന്നും നിസാര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. ഒന്‍പത് മണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നു.
താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍ ജോജു ജോര്‍ജ്, ഇര്‍ഷാദ്, നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരും വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു
Content Highlights: mamukkoyas son nissar requests to end controversies


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..