ട്രെയിലറിൽ നിന്നും | PHOTO: SCREEN GRAB
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന 'ലൈവ്' എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. വ്യാജവാർത്തകൾ പ്രമേയമായി എത്തുന്ന ചിത്രം എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശാണ് സംവിധാനം ചെയ്യുന്നത്. പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ 'മേഘം' എന്ന് തുടങ്ങുന്ന ഗാനം ടിപ്സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ കവിയും ഗാനരചയിതാവുമായ കുഴൂർ വിൽസൻ്റെതാണ്. അഡീഷണൽ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എൻജിനിയറിങ് എന്നിവ നിർവഹിച്ചിരിക്കുന്നത് നിതിൻ സാബു ജോൺസൻ, അനന്ദു പൈ എന്നിവരാണ്. അൽഫോൻസ് ജോസഫാണ് ഗിറ്റാർ കൈകാര്യം ചെയ്തിരിക്കുന്നത്.
ഫിലിംസ് 24-ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ്. ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു.
Content Highlights: mamtha mohandas saubin shahir shine tom in live movie vk prakash


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..