മംമ്തയുടെ 'ആലാപനം'; അൽഫോൻസ് ഈണം പകർന്ന 'ലെെവി'ലെ പുതിയ ​ഗാനം പുറത്തിറങ്ങി 


1 min read
Read later
Print
Share

​ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ലൈവ്' എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. 'ആലാപനം' എന്ന ​ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അൽഫോൻസ് ജോസഫാണ്. മംമ്ത മോഹൻദാസ് ആലപിച്ചിരിക്കുന്ന ഗാനം മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്‌തിട്ടുള്ളത്. കവിയും ഗാനരചയിതാവുമായ വിവേക് മുഴക്കുന്നിന്റെതാണ് വരികൾ.

അഡിഷണൽ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എൻജിനിയറിങ് എന്നിവ നിർവഹിച്ചിരിക്കുന്നത് നിതിൻ സാബു ജോൺസൻ, അനന്ദു പൈ എന്നിവരാണ്. അൽഫോൻസ് ജോസഫാണ് ഗിറ്റാർ കൈകാര്യം ചെയ്തിരിക്കുന്നത്.

വ്യാജവാർത്തകൾ പ്രമേയമായി ഒരുങ്ങുന്ന ചിത്രം എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ആദ്യ ഗാനത്തിനും ട്രെയിലറിനും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ എന്നിവരും ചിത്രത്തിലുണ്ട്.

ഫിലിംസ് 24-ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിഖിൽ എസ്. പ്രവീണാണ്. ചിത്രസംയോജനം -സുനിൽ എസ്. പിള്ള, കലാ സംവിധാനം - ദുന്ദു രഞ്ജീവ്‌ രാധ.

ട്രെൻഡ്‌സ് ആഡ്‌ ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ നിർവഹിച്ചത് അജിത് എ. ജോർജ്. മേക്കപ്പ് -രാജേഷ് നെന്മാറ. കോസ്റ്റ്യൂം -ആദിത്യ നാനു. ജിത് പിരപ്പൻകോട് ആണ് പ്രൊഡക്ഷൻ കണ്ട്രോളർ. ലിജു പ്രഭാകറാണ് കളറിസ്റ്റ്. ടിപ്സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകൾ നിർവഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യൽസിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

Content Highlights: mamtha mohandas saubin in live movie new song released

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
AR Rahman

1 min

മാപ്പ് അല്ലെങ്കില്‍ 10 കോടി; ഡോക്ടര്‍മാരുടെ സംഘടനയ്‌ക്കെതിരേ എ.ആര്‍. റഹ്‌മാന്‍

Oct 4, 2023


Suresh Gopi

1 min

ഞാന്‍ പഴയ എസ്.എഫ്.ഐ കാരന്‍, സംഘിയായി കാണരുത്- സുരേഷ് ഗോപി

Oct 4, 2023


gayatri joshi Swades Actor In Lamborghini-Ferrari Crash In Italy, two people dead car accident video

1 min

'സ്വദേശ്' താരം ഗായത്രി ജോഷി കാറപകടത്തില്‍പ്പെട്ടു, രണ്ടു പേര്‍ മരിച്ചു; മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍

Oct 4, 2023

Most Commented