മംമ്ത മോഹൻദാസ് | ഫോട്ടോ: www.facebook.com/mamtha.mohandas
ലഹരിവസ്തുക്കൾ ഉപയോഗിക്കാത്തവരുടെ ഭാഗത്തുനിന്നും ചിലപ്പോൾ സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നടി മംമ്ത മോഹൻദാസ്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മംമ്ത ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ലഹരി മാത്രമാവില്ല സെറ്റിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു. കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷനൽ ആയതിനാൽ അവരിൽ നിന്ന് മികച്ച പ്രകടനം ലഭിക്കാൻ പലപ്പോഴും റീ ടേക്കുകൾ എടുക്കേണ്ടി വരുന്നു. ഈ സമയങ്ങളിൽ കൂടെ അഭിനയിക്കുന്നവർക്ക് പരമാവധി പിന്തുണ നൽകാൻ ശ്രമിക്കാറുണ്ടെന്നും മംമ്ത പറഞ്ഞു.
"ഇതൊരു കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വർക്കില്ലാതെ നടക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് നല്ല ദിവസങ്ങളും ബുദ്ധിമുട്ടേറിയ ദിവസങ്ങളുമുണ്ടായിരുന്നു. ലഹരി എന്നതൊരു വ്യക്തിപരമായ കാര്യമാണ്." മംമ്ത കൂട്ടിച്ചേർത്തു.
ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞ് നടി പ്രിയ വാര്യരും രംഗത്തെത്തി. കൂടെ അഭിനയിക്കുന്ന താരങ്ങൾ ലഹരി അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്ന് പ്രിയ വാര്യർ പറഞ്ഞു. ലഹരി ഉപയോഗിച്ച് ആരുടെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. സഹ നടീനടന്മാരുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ശ്രമിക്കാറില്ലെന്നും ഉറക്കമില്ലായ്മ, ഭക്ഷണ കാര്യം ഇതൊക്കെയാണ് പലരെയും ബാധിക്കുന്ന പ്രശ്‌നമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും പ്രിയ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംവിധായകൻ വി.കെ. പ്രകാശ് പങ്കെടുത്തു.
ദിവസങ്ങൾക്ക് മുമ്പ് ഇതേ ചിത്രത്തിന്റെ പ്രചാരണച്ചടങ്ങിൽ നടൻ ഷൈൻ ടോം ചാക്കോയും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. മയക്കുമരുന്ന് കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്ന ചോദ്യമാണ് അന്ന് ഷൈൻ ടോം ചാക്കോ ചോദിച്ചത്.
Content Highlights: mamtha mohandas press meet with live malayalam movie team, live movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..