Mamta Mohandas
അതിജീവനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യഖ്യാനിക്കപ്പെട്ടുവെന്ന് നടി മംമ്ത മോഹന്‍ദാസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്ത ഇതെക്കുറിച്ച് വിശദീകരിച്ചത്. എത്രകാലം നമ്മള്‍ സത്രീകള്‍ ഇരകളാണെന്ന് പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു മംമ്തയുടെ പരാമര്‍ശം. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഭൂരിപക്ഷം സ്ത്രീകളെപോലെ താനും ഇരയും അതിജീവതയുമായിട്ടുണ്ടെന്ന് മംമ്ത പറയുന്നു. സൗന്ദര്യമുള്ള സ്ത്രീത്വം വിഷലിപ്തമായ സ്ത്രീത്വത്തിലേക്ക് മാറുകയാണിന്നെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.
മംമ്തയുടെ വാക്കുകള്‍
മിക്കപ്പോഴും മുഴുവന്‍ സത്യവും ഉപരിതലത്തിന് താഴെയാണ്, ഞാന്‍ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത് ആരോ വളച്ചൊടിച്ചതോടെയാണ് ഇത് ആരംഭിച്ചത്, അതിനുശേഷം ഇത് തീപിടിച്ചു.
ഒട്ടുമിക്ക സ്ത്രീകളെയും പോലെ ഞാനും പോരാളിയുടെയും അതിജീവിച്ചവരുടെയും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
നാം സ്ത്രീത്വത്തിന്റെ ഊര്‍ജ്ജത്തില്‍ നിന്ന് മാറി പുരുഷത്വത്തിലേക്ക് നീങ്ങുകയാണ്. അല്ലെങ്കില്‍ പരിണാമം വിഷലിപ്തമായ പുരുഷത്വത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു. അതിനാല്‍, നമ്മള്‍ സ്ത്രീകളെ ഇപ്പോള്‍ പുരുഷത്വത്തെ ഉള്‍ക്കൊള്ളണം. എന്നാല്‍ ഇത് അതിരുകടന്നപ്പോള്‍, ഇന്ന് സംഭവിക്കുന്നത് പോലെ, നാം സൗന്ദര്യമുള്ള സ്ത്രീത്വത്തെ വിഷലിപ്തമായ സ്ത്രീത്വത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം മാറ്റുന്നു. ഇത് ഒരു ധ്രുവീകരണ ലോകത്തിന് കാരണമാകുന്നു.
വീട്ടില്‍, പ്രത്യേകിച്ച് രക്ഷാകര്‍തൃത്വത്തില്‍, പുരുഷാധിപത്യത്തില്‍ വളര്‍ന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രമാണ് ഞാന്‍ എന്റെ സ്വന്തം അറിവിലേക്ക് ഉണര്‍ന്നത്. അങ്ങനെയെങ്കില്‍ ഒരിക്കല്‍ മറ്റൊരാള്‍ നമ്മെ ശ്വാസംമുട്ടിച്ചു എന്നതുകൊണ്ട്, നമ്മള്‍ സ്വയം ശ്വാസംമുട്ടിക്കേണ്ടതുണ്ടോ? സൗന്ദര്യം, നിറം, വലിപ്പം എന്നിവയുടെ അടിസ്ഥാനത്തില്‍ നമ്മെ നിയന്ത്രിക്കാനും നമുക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും നമ്മള്‍ മറ്റുള്ളവരെ അനുവദിച്ചു എന്ന യാഥാര്‍ഥ്യത്തിലേയ്ക്ക് ആധുനിക സ്ത്രീ ഉണരുകയാണ്. നമ്മുടെ സ്വന്തം മനസ്സില്‍ നാം നമ്മെത്തന്നെ ഇരയാക്കുകയും നാം എന്തായിത്തീരണമെന്ന് നിര്‍വചിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തു. കാലക്രമേണ നാം എന്തായി തീര്‍ന്നു എന്ന തിരിച്ചറിവോടെ തന്നെ നമ്മുടെ ചിന്തകളുടെ തടവുകാരാവുകയാണ്. ശരിയാണ് ഇത് നമ്മളോട് ചെയ്തിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ അത് നമ്മള്‍ തന്നെ നമ്മോട് ചെയ്യുന്നു. ഇവിടെയാണ് ഒരു ഉണര്‍വിന്റെ ആവശ്യം. നമ്മള്‍ ഇരകളല്ല. ഇത് മനസ്സിലാക്കുന്നത് നമ്മുടെ ഏറ്റവും വലിയ വിജയം അത് സ്ത്രീ സമൂഹത്തിന്റെ ആരെയുള്ള ഉന്നമനത്തിലേക്കും വഴിവെയ്ക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..