മംമ്ത മോഹൻദാസ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന അൺലോക്കിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്.
സോഹൻ സീനു ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡബിൾസ്, വന്യം, എന്നീ സിനിമകൾക്ക് ശേഷം സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അൺലോക്ക്.
ഇന്ദ്രൻസ്, ഷാജി നവോദയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എറണാകുളമാണ് പ്രധാന ലൊക്കേഷൻ. അഭിലാഷ് ശങ്കറാണ് ഛായാഗ്രഹണം.
'Unlock' movie first look poster. Best wishes to Sohan and the entire team
Posted by Mammootty on Sunday, 22 November 2020
മലയാള സിനിമയിൽ 15 വർഷം പിന്നിടുകയാണ് മംമ്ത. ഈ വേളയിൽ മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിർമാണ രംഗത്തേക്ക് കൂടി ചുവട് വച്ചിരുന്നു താരം
Content highlights : Mamta Mohandas Chemban Vinod Sreenath bhasi In Unlock New Movie By Sohan Seenu Lal