സിനിമാ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് നടി മംമ്ത മോഹന്‍ദാസ്. ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സെറ്റിലായിരുന്നു മംമ്തയുടെ പിറന്നാള്‍ ആഘോഷം. 

മംമ്തയുടെ അമ്മ,  ദിലീപ്, ചിത്രത്തിലെ മറ്റു അഭിനേതാക്കളായ ലെന, സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.  

കഴിഞ്ഞ ദിവസം ഇതേ സിനിമയുടെ സെറ്റില്‍വച്ച് തന്നെയായിരുന്നു ദിലീപിന്റെയും പിറന്നാള്‍ ആഘോഷം.

അരികെ, പാസഞ്ചര്‍, മൈ ബോസ്, ടു കണ്ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മംമ്തയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്  കോടതി സമക്ഷം ബാലന്‍ വക്കീല്‍. 

സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് ദിലീപ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. 

Content Highlights: mamta mohandas celebrate birthday in b unnikrishnan dileep movie set kodathi samaksham balan vakkeel