മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിന് കേക്ക് മുറിച്ച് നല്‍കി മമ്മൂട്ടി.  പ്രണവിന് സ്‌നേഹത്തോടെ കേക്ക് വായില്‍ വെച്ച് കൊടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ''ബാക്കിയുള്ള എല്ലാവരും എന്റെ കൈയില്‍ നിന്ന് കേക്ക് പ്രതീക്ഷിക്കണ്ട'' എന്ന തമാശയില്‍ പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി കേക്ക് മുറിച്ച് നല്‍കുന്നത്

വൈ.എസ്.ആറായി എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിങ്ങിനായി വിസമയാക്‌സിലേക്ക് എത്തിയതായിരുന്നു മമ്മൂട്ടി.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചതോടെ ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.

മുന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന യാത്ര എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlights: mamooty pranav mohanlal cake cutting, christmas cake cutting by mamooty, yatra,irupathiyonnam nootand