കേരളത്തില്‍ നിപ വൈറസ് വീണ്ടുമെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ജനങ്ങള്‍ കേട്ടത്. എറണാകുളത്തെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയ്ക്ക് നിപ തന്നെയെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ച വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും ആളുകള്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്. ഈ വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടതെന്നുമുള്ള വാക്കുകളുമായി നടന്‍ മമ്മൂട്ടിയും. ഫെയ്‌സ്ബുക്കിലൂടെ പങ്കു വെക്കുന്ന കുറിപ്പില്‍  പെരുന്നാള്‍ ആശംസകളും നേരുകയാണ് താരം.

പോസ്റ്റിന്റെ പൂര്‍ണരൂപം

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!

mammooty

Content Highlights : Mammooty facebook post about Nipah virus Ramzan wishes