രാധകരെ ഞെട്ടിച്ചുകൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. കൊച്ചിന്‍ കലാസദന്‍ എന്ന ട്രൂപ്പിന്റെ നേതൃത്വത്തില്‍ അരങ്ങേറാന്‍ പോകുന്ന സൂപ്പര്‍ഹിറ്റ് ഗാനമേളയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പോസ്റ്റര്‍ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ട്രൂപ്പിലെ ഗായകരായി സുരേഷ് കൃഷ്ണ, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്കൊപ്പം മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നു എന്നതാണ് ട്വിസ്റ്റ്. 

ഇത് സിനിമയുടെ പോസ്റ്ററല്ല, സിനിമയിലെ പോസ്റ്ററാണ് എന്ന കുറിപ്പോടെയാണ് രമേഷ് പിഷാരടിയും മമ്മൂട്ടിയും ഷെയര്‍ ചെയ്തിരിക്കുന്നത്. അങ്ങനെ ഫസ്റ്റ് ലുക്ക് സെക്കന്റ് ലുക്ക് എന്നൊന്നും ഇല്ല, എങ്ങനെ നോക്കിയാലും നല്ല ലുക്കാ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയുടെ ഒരു രസികന്‍ ലുക്ക് പങ്കുവെച്ച് പിഷാരടി കഴിഞ്ഞ ദിവസം മുതലേ ആരാധകരെ ആകാംക്ഷയിലാഴ്ത്തിയിരുന്നു. പുതിയ ചിത്രം ഗാനഗന്ധര്‍വ്വനുമായി ബന്ധപ്പെട്ട പോസ്റ്ററാണ് ഇതെന്നാണ് സൂചനകള്‍.

10000 വാട്ട്‌സ് അത്യാധുനിക ശബ്ദ സംവിധാനങ്ങളോടെ ഉത്സവവേദികളെ പ്രകമ്പനം കൊള്ളിക്കാന്‍ ആണ് കൊച്ചിന്‍ കലാ സദന്റെ വരവെന്നാണ് പോസ്റ്ററിലൂടെ പറയുന്നത്. ഗാനമേള മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി കലാസദന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് ഫോണ്‍ നമ്പര്‍ സഹിതം അറിയിച്ചിരിക്കുന്നു. 

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ്  നായിക. രമേഷ് പിഷാരടിയും ഹരി. പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം  കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ്  കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ  തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍  എഡിറ്റിoഗും  നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന്  സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി .ആര്‍ .ഒ  മഞ്ജു  ഗോപിനാഥ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്  ചിത്രത്തിന്റെ വിതരണം.

ganamela

Content Highlights : film poster, Ramesh Pisharody, Ganagandharvan movie, Mammooty