ഏഴായിരം മീറ്റര്‍ നൂല്‍, 300ആണികള്‍; ഒടുവിലൊരു മമ്മൂക്ക; ഭീഷ്മയ്ക്ക് സ്‌നേഹ സമ്മാനവുമായി അനില്‍


സ്വന്തം ലേഖകന്‍

വെള്ള കാന്‍വാസില്‍ കറുപ്പ് നൂലുകൊണ്ടാണ് മമ്മുട്ടിയെ കോര്‍ത്തെടുത്തിരിക്കുന്നത്.

ഭീഷ്മയിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ ത്രഡ് ആർട്ടിലൂടെ തയ്യാറാക്കിയ ചിത്രവുമായി അനിൽ ചുണ്ടേൽ

കോഴിക്കോട്: 300 ആണികള്‍ അതിന് ഇടയിലൂടെ സൂക്ഷ്മതയോടെ കോര്‍ത്തെടുത്ത നൂലുകള്‍. ഒരാഴ്ചത്തെ കഠിന പരിശ്രമം. ഒടുവില്‍ പുറത്ത് വന്നത് മമ്മൂക്കയുടെ ഭീഷ്മയിലെ ത്രസിപ്പിക്കുന്ന ക്യാരക്ടര്‍ പോസ്റ്റര്‍. അനില്‍ ചുണ്ടേല്‍ എന്ന ചെറുപ്പക്കാരന്‍ ത്രഡ് ആര്‍ട്ടെന്ന കലയിലൂടെ കോര്‍ത്തെടുത്ത മമ്മൂക്കയെ കണ്ടാല്‍ ആരുമൊന്ന് ആശ്ചര്യപ്പെട്ടുപോവും. പതിനായിരം മീറ്റര്‍ നൂലിന്റെ കെട്ട് വാങ്ങിയിട്ട് വളരെ കുറച്ച് മാത്രമാണ് ബാക്കിയായിട്ടുള്ളത്. ഇതില്‍ ഏകദേശം ഏഴായിരം മീറ്ററിലധികം ചെലവായിട്ടുണ്ടാവുമെന്ന് പറയുന്നു വയനാട് ചുണ്ടേല്‍ സ്വദേശി അനില്‍.

Bheeshma

വെള്ള കാന്‍വാസില്‍ ഭീഷ്മയിലെ മമ്മുക്കയുടെ ക്യാരക്ടര്‍ പോസ്റ്ററിന് അനുസരിച്ച് കളര്‍ വാല്യൂ സെറ്റ് ചെയ്താണ് ആണികള്‍ അടിച്ചുവെക്കുന്നത്. തുടര്‍ന്ന് ഈ കളര്‍ വാല്യൂ അനുസരിച്ച് നൂലുകൊണ്ട് ആണികള്‍ക്കിടയിലൂടെ സുക്ഷ്മതയോടെ കോര്‍ത്തെടുക്കും. ചിലയിടത്ത് കൂടിയും കുറഞ്ഞും കളറുകള്‍ വേണ്ടയിടങ്ങളില്‍ അതിന് അനുസരിച്ച് നൂലുകള്‍ കൊണ്ട് കോര്‍ത്തെടുക്കും. ഒന്നര പതിറ്റാണ്ടായി ആനിമേഷന്‍ ഫിലിം നിര്‍മാണ രംഗത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരറ്റ് ഫിലിം അക്കാദമിയില്‍ ജോലി ചെയ്ത് വരുന്ന അനില്‍ ഭീഷ്മയുടെ സ്‌നേഹ സമ്മാനമെന്നോണമാണ് ചിത്രമുണ്ടാക്കിയത്. ഏഴ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം മമ്മൂട്ടിക്ക് സമ്മാനിക്കാനും ആഗ്രഹിക്കുന്നതായി അനില്‍ പറയുന്നു. വെള്ള കാന്‍വാസില്‍ കറുപ്പ് നൂലുകൊണ്ടാണ് മമ്മുട്ടിയെ കോര്‍ത്തെടുത്തിരിക്കുന്നത്. ഇതിനിടയില്‍ തന്നെ നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും കുട്ടികളുടെ ചിത്രത്തിലൂടേയുമെല്ലാം ഇതിനിടെ തന്നെ ശ്രദ്ധേയനായ അനില്‍ ആദ്യമായിട്ടാണ് ത്രഡ് ആര്‍ട്ടുമായി രംഗത്ത് വരുന്നത്.

യുണിസഫ് സഹകരണത്തോടെ കേരള വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം സംഘടിപ്പിച്ച എസ്.സി.ഇ.ആര്‍.ടി ഫിലിം ഫെസ്റ്റിവലില്‍ അനില്‍ ചുണ്ടേല്‍ സംവിധാനം ചെയ്ത കുട്ടികളുടെ ചലച്ചിത്രത്തിനും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. പാഠം മൂന്ന് എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിയറ്റ്നാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാരറ്റ് ഫിലിം നിര്‍മിച്ച് അനില്‍ ചുണ്ടേല്‍ സംവിധാനം ചെയ്ത 'കോമണ്‍ സെന്‍സ്' മികച്ച വി.എഫ്.എക്‌സ് ചിത്രത്തിനുള്ള അവാര്‍ഡും നേടിയിരുന്നു.

Content Highlights: Mammooty Anil, Chundel creates Bheeshma Parvam Mammootty look, iron nail art, nail thread art patterns


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented