ദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിലെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞ് ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാം. വൈറ്റിന്റെ ട്രെയിലര്‍ പുറത്തു വന്നതിന് പിന്നാലെ മമ്മൂട്ടി കഥാപാത്രം പ്രകാശ് റോയ് പറയുന്ന ഇംഗ്ലീഷ് ഡയലോഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഡയലോഗ് ഏറ്റുപറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ജോണ്‍ ഏബ്രഹാം. ട്രെയിലറിന്റെ ഒടുവിലായി എത്തുന്ന ഈ ഡയലോഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമാണ്. 

ജോണ്‍ ഏബ്രഹാമിന്റെ മമ്മൂട്ടി ഡയലോഗ് വൈറ്റിലെ നായിക ഹുമാ ഖുറേഷി അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഹുമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇവിടെ. 

ഈ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായതിന് പിന്നാലെ മമ്മൂട്ടി ഈ ഡയലോഗിന്റെ ഒറിജിനല്‍ വേര്‍ഷന്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ വീഡിയോ ലിങ്ക് ഇവിടെ. 

ഈ മാസം 29ന് റിലീസാകുന്ന വൈറ്റ് മമ്മൂട്ടിയുടെ ഈ മാസത്തെ രണ്ടാമത്തെ റിലീസാണ്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത പോലീസ് ചിത്രം കസബയായിരുന്നു മമ്മൂട്ടിയുടെ ഈ മാസത്തെ ആദ്യ റിലീസ്