ങ്കിള്‍ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വീഡിയോ  വെെറലാകുന്നു. വയനാട് പുൽപള്ളിയിലാണ് സംഭവം. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണാനും സംസാരിക്കുവാനും ലഭിച്ച അവസരം ശരിക്കും ഉപയോഗിച്ചത്.

ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകരാണ് രസകരമായ ഈ സംഭവം ഫെയ്സ്ബുക്കിലൂടെ പരസ്യമാക്കിയത്.

വയനാട് പുൽപള്ളിയിലെ കാട്ടിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കൈ കാണിച്ചു തടഞ്ഞു നിർത്തി... കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു  "അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡിൽ..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു...ഉണ്ടോ ???

ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു 
ആ ഉണ്ട്... എന്തിനാ...??

(ചിരിയോടെ...) ഞാൻ മൂപ്പരിന്റെ ആളാ...
അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്.... നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ....

രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച....