മോഹൻലാലിനെ വിനീത് ശ്രീനിവാസൻ അങ്കിൾ എന്നു വിശേഷിപ്പിച്ചതിന് ആരാധകരുണ്ടാക്കിയ പുകിൽ കുറച്ചൊന്നുമല്ല. സൂപ്പർതാരങ്ങളുടെ പ്രായം സംബന്ധിച്ച വലിയ ചർച്ചകൾക്കും ഇത് വഴിവച്ചു. ഇതിനുശേഷം വെള്ളിത്തിരയിൽ ശരിക്കും അങ്കിളാവാൻ ഒരുങ്ങുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കി മമ്മൂട്ടി നായകനാവുന്ന അങ്കിൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രീകരണം ആരംഭിച്ച വിവരം ജോയ് മാത്യു തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.

'ഇനി കുറച്ചു ദിവസം എഫ്‌ ബിയിൽ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത്‌ ജീവിക്കാനും തീരുമാനിച്ചു എന്നാണ് ജോയ് മാത്യു ഫെയ്​സ്ബുക്കിൽ കുറിച്ചത്. 

ജോയ് മാത്യുവിന്റെ ഫെയ്​സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇനി കുറച്ചു ദിവസം എഫ്‌ ബിയിൽ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത്‌ ജീവിക്കാനും തീരുമാനിച്ചു-അങ്ങിനെ ഗിരീഷ്‌ ദാമോദറിന്ന് വേണ്ടി അങ്കിൾ എന്ന പേരിൽ ഒരു സിനിമാക്കഥ ഉണ്ടാക്കി-മമ്മുട്ടി അഭിനയിക്കാമെന്നും സമ്മതിച്ചു അപ്പോൾ സിനിമ തുടങ്ങി നിങ്ങളുടെ പ്രാർഥനയും സഹകരണവും ഉണ്ടാവണം.

joy mathew