മമ്മൂട്ടിയോടുള്ള ആരാധനയുടെ പേരില്‍ പ്രശസ്തനായ സുബ്രഹ്മണ്യന്‍ (മമ്മൂട്ടി സുബ്രന്‍) അന്തരിച്ചു. മമ്മൂട്ടി തന്നെയാണ് ഈ ദുഃഖവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. 

''വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി... എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര്  ''മമ്മൂട്ടി സുബ്രന്‍'' എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ  ആവുന്നു, ആദരാഞ്ജലികള്‍''-മമ്മൂട്ടി കുറിച്ചു

തൃശ്ശൂര്‍ സ്വദേശിയായ സുബ്രന്‍ ചുമട്ടുതൊഴിലാളിയായിരുന്നു.

Content Highlights: Mammootty Subran, Mammootty fan Subrahmanyan passed away