ആദ്യ സിനിമയിലെ അപൂർവചിത്രവും ഓർ‍‍‍‍‍‍‍‍‍‍മകളും പങ്കുവച്ച് മമ്മൂട്ടി. കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടത്. സത്യനും നസീറുമാണ് ചിത്രത്തിൽ നായകന്മാരായി എത്തിയത്. ചിത്രത്തിലെ തന്റെ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ ചിത്രമാണ് ഒരു ആരാധകൻ ഇപ്പോൾ കളർ ചെയ്ത് നൽകിയിരിക്കുന്നത്.

ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് അതു സ്ക്രീൻ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.  മഹാനടനായ സത്യനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം മമ്മൂട്ടി പങ്കുവച്ചു.

"ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി! സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുത്തത്. സത്യൻ മാഷിനൊപ്പം ഒരു സിനിമയിൽ ഒന്നിച്ചുണ്ടാകാനുള്ള അപൂർവ അവസരം എനിക്കു ലഭിച്ചിരുന്നു. ഷോട്ടുകൾക്കിടയിലെ വിശ്രമവേളയിൽ അദ്ദേഹം ഉറങ്ങുമ്പോൾ ഒരിക്കൽ ആ കാൽതൊട്ടു വന്ദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു." മമ്മൂട്ടി കുറിക്കുന്നു

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

താരങ്ങളടക്കം നിരവധി പേരാണ് മമ്മൂട്ടിയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. 

Content Highlights : Mammootty Shares rare pic from his first Movie as Junior Artist Anubavangal Palichakal