മ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിട്ട വൺ നെറ്റ്ഫ്ലിക്സിൽ റിലീസായി. പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയുടേതായി ഒടിടിയിൽ റിലീസിനെത്തുന്ന ചിത്രം കൂടിയാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. മാർച്ച് 26നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

മുരളി ഗോപി, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിർവഹിച്ചത്.

Content Highlights : Mammootty Santhosh Viswanath Movie One released onnetflix