ആലപ്പുഴയിലെ ജലക്ഷാമം, ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിച്ച് മമ്മൂട്ടി, നടപടി മാതൃഭൂമി ന്യൂസ് വാർത്തയിൽ


മാതൃഭൂമി ന്യൂസ്

കഴിഞ്ഞ 12 ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങൾ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.

മമ്മൂട്ടി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയിൽ സഹായഹസ്തവുമായി നടൻ മമ്മൂട്ടി. കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഇടങ്ങളിൽ മമ്മൂട്ടിയുടെ ചാരിറ്റബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയർ വെള്ളമെത്തിച്ചു. തൃശ്ശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് ജലവിതരണം. പ്രദേശത്ത് ജലവിതരണം മുടങ്ങിയെന്ന മാതൃഭൂമി ന്യൂസ് വാർത്തയേത്തുടർന്നാണ് മമ്മൂട്ടിയുടെ ഇടപെടൽ.

കഴിഞ്ഞ 12 ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങൾ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നതുവരെ കുടിവെള്ളം വിതരണം ചെയ്യാനാണ് കെയർ ആൻഡ് ഷെയറിന്റെ ശ്രമം. മാതൃഭൂമി ന്യൂസിൽ വന്ന വാർത്ത കണ്ട മമ്മൂട്ടി സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹിനെ വിളിച്ചുപറയുകയായിരുന്നുവെന്ന് സി.പി. ട്രസ്റ്റ് ഭാരവാഹി നിസാബ് പറഞ്ഞു.



സാലിഹിന്റെ നിർദേശം അനുസരിച്ച് ഉടൻ തന്നെ ആലപ്പുഴയിലെത്തി മാതൃഭൂമിയുമായി ബന്ധപ്പെടുകയും ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നെന്നും അ​ദ്ദേഹം പറഞ്ഞു. സന്നദ്ധ സേവന രം​ഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കോയർ ആൻഡ് ഷെയർ നടത്തിവരുന്നത്.

Content Highlights: care and share international foundation, drinking water issue alappuzha, mammootty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


photo: Getty Images

1 min

ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മറിന് ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമായേക്കും

Nov 25, 2022

Most Commented