-
അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി.
"സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്നേഹിച്ച മികച്ച നടൻ. ഒരു പരിപാടിയുടെ ഭാഗമായി ഒന്നിച്ച് വേദി പങ്കിടാൻ സാധിച്ചതിന്റെ സന്തോഷമുണ്ട്. അന്ന് ഞങ്ങൾ പങ്കുവച്ച സംഭാഷണവും സൗഹാർദ്ദവും ഞാൻ ഓർക്കുന്നു".
താരപരിവേഷം അണിയാതെ പൂര്‍ണതയുടെയും മികവിന്റെയും വേറിട്ട മുഖമായിരുന്നു ഇര്‍ഫാന്‍. ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച ഇര്‍ഫാന്‍ ഖാന്‍ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു.
വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇർഫാന്റെ അപ്രതീക്ഷിത മരണം.
Content Highlights : Mammootty Remembers Actor Irrfan Khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..