'പത്ത് മിനിറ്റ് കൂടെ കറക്കാൻ പൈലറ്റിനോട് പറ', ഷൂട്ടിങ് കൃത്യസമയത്ത് തീർക്കാൻ മമ്മൂട്ടിയുടെ നിർദേശം


കെ.ആർ. പ്രമോദ്

വിമാനം കൊച്ചി എയർപോർട്ടിൽ നിന്ന് പറന്നുയർന്നതോടെ അനൗൺസ്മെന്റെത്തി. മമ്മൂക്കയുടെ സാന്നിധ്യം അവർ യാത്രക്കാരെ അറിയിച്ചു.

മമ്മൂട്ടി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

എം.ടി. വാസുദേവൻ നായരുടെ ആന്തോളജി സിനിമയിൽ അഭിനയിക്കാൻ വേണ്ടിയായിരുന്നു മമ്മൂട്ടിയുടെ ലങ്ക യാത്ര. ആന്തോളജിയിലെ ഒമ്പതാമത്തെ ചിത്രം. രഞ്ജിയേട്ടനാണ് സംവിധാനം. ശ്രീലങ്കയിലാണ് ചിത്രീകരണം. കൊച്ചിയിൽ നിന്ന കൊളംബോയിലേക്കാണ് വിമാനം. ഞങ്ങൾ ചിലർക്ക് ബിസിനസ് ക്ലാസായിരുന്നു ടിക്കറ്റ്. കാബിനിൽ ക്രൂ എല്ലാം ലങ്കക്കാർ. അവർക്കെല്ലാം മമ്മൂക്കയെ അറിയാം.

വിമാനം കൊച്ചി എയർപോർട്ടിൽ നിന്ന് പറന്നുയർന്നതോടെ അനൗൺസ്മെന്റെത്തി. മമ്മൂക്കയുടെ സാന്നിധ്യം അവർ യാത്രക്കാരെ അറിയിച്ചു. വിമാനത്തിനുള്ളിൽ രണ്ട് ഷോട്ട് മാത്രം. എന്നാൽ, വിമാനയാത്രയുടെ ആകെ സമയം ഒരു മണിക്കൂറും പത്ത് മിനിറ്റും മാത്രം. ടേക്ക്ഓഫിന്റെയും ലാൻഡിങ്ങിന്റെയും സമയം മാറ്റിനിർത്തിയാൽ ബാക്കി ഒരു മണിക്കൂറിന് താഴെ മാത്രം. എല്ലാവരുടെയും സഹകരണം കിട്ടിയില്ലെങ്കിൽ പണി കിട്ടും.

Travel with Megastar- മമ്മൂട്ടിയുടെ ശ്രീലങ്കൻ യാത്ര
പൂർണമായി വായിക്കാം.
ഡിസംബർ ലക്കം സ്റ്റാർ ആൻഡ് സൈറ്റലിൽ

എന്നാൽ, വിമാനത്തിലെ മുഴുവനാളുകളും സഹകരിച്ചു. ഷൂട്ടിങ്ങിനെ ബാധിക്കാതെ ക്രൂ സർവീസ് നടത്തി. ചില ക്രൂ അം​ഗങ്ങൾ അഭിനയിക്കുകയും ചെയ്തു. ഷൂട്ട് മുന്നോട്ട് പോകുമ്പോൾ മറ്റൊരു ആശങ്ക ഞങ്ങൾക്കുണ്ടായി. വിമാനം ലാൻഡ് ചെയ്യുമ്പോഴേക്കും ഷൂട്ട് പൂർത്തിയാകുമോ എന്ന്. അപ്പോൾ മമ്മൂക്കയുടെ കമന്റെത്തി.

''പൈലറ്റിനോട് ആകാശത്തിലൂടെ പത്ത് മിനിറ്റ് കൂടെ കറക്കാൻ പറ'' എന്ന്. എന്നാൽ, അതിന്റെയൊന്നും ആവശ്യം വന്നില്ല. ഷൂട്ടിങ് സമയത്തിന് തീർന്നു. ഇറങ്ങാൻ നേരം പൈലറ്റ് മമ്മൂക്കയുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ കൈയിൽ വിമാനം ലാൻഡ് ചെയ്യുന്നതിന്റെ ക്വാളിറ്റി വീഡിയോ ഉണ്ടെന്നും ആവശ്യമാണെങ്കിൽ തരാമെന്നും പറഞ്ഞു. അവരോടൊപ്പം അൽപസമയം ചിലവഴിച്ച് മമ്മൂക്ക ഇറങ്ങി. ഒപ്പം ഞങ്ങളും.

രസകരമായ കാഴ്ചയായിരുന്നു പുറത്ത്. ശ്രീലങ്കൻ എയർപോർട്ടിലുള്ള എയർഹോസ്റ്റസുമാരെല്ലാം മമ്മൂക്കയെ കാണാനും ഫോട്ടോ എടുക്കാനും വരിനിൽക്കുന്നു. വാട്സാപ്പ് ഗ്രൂപ്പിലെ മെസ്സേജ് കണ്ട് വന്നതാണ് അവരെല്ലാം.

Content Highlights: mammootty ranjith movie shooting, mammootty sri lanka travel, netflix anthology


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented