മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം  ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം  ആരംഭിച്ചു .ഗാനമേള പാട്ടുകാരനായ കലാസദന്‍  ഉല്ലാസായി മമ്മൂട്ടി  വേഷമിടുന്ന ചിത്രത്തില്‍  പുതുമുഖം വന്ദിതയാണ്  നായിക.

രമേഷ് പിഷാരടിയും ഹരി .പി  നായരും  ചേര്‍ന്ന് കഥയും തിരക്കഥയും  സംഭാഷണവും ഒരുക്കിയിരിക്കുന്ന  ഗാനഗന്ധര്‍വ്വനില്‍  മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം  കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ്  കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ  തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .

അഴകപ്പന്‍  ഛായാഗ്രഹണവും ലിജോ പോള്‍  എഡിറ്റിoഗും  നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന്  സംഗീതമൊരുക്കുന്നത്  ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി .ആര്‍ .ഒ  മഞ്ജു  ഗോപിനാഥ്. ആന്റോ ജോസഫ്  ഫിലിം കമ്പനിയാണ്  ചിത്രത്തിന്റെ വിതരണം.

Ganagandharvan Movie

Ganagandharvan Movie

Ganagandharvan Movie

Content Highlights : Mammootty Ramesh Pisharody New Movie Ganagandharvan Shooting Starts