ലോക കടുവാദിനത്തിൽ മമ്മൂട്ടി വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ചിത്രം | ഫോട്ടോ: www.instagram.com/mammootty/
സിനിമയ്ക്ക് അകത്തും പുറത്തും ലുക്കുകൊണ്ടും ഫാഷൻ സെൻസ്കൊണ്ടും ആരാധകരെ കയ്യിലെടുക്കാറുണ്ട് മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടി. വെള്ളിയാഴ്ച താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്. അതിന് കാരണം ഫോട്ടോക്കൊപ്പം മമ്മൂട്ടി കുറിച്ച ഒരു വാചകമാണ്.
ഹാപ്പി ടൈഗർ ഡേ എന്നാണ് മമ്മൂട്ടി ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ജൂലൈ 29-നാണ് ലോക കടുവദിനമായി ആചരിക്കുന്നത്. ഈ അവസരത്തിലാണ് സൂപ്പർ താരവും കടുവ ദിന ആശംസയുമായി എത്തിയത്. ചിത്രം പോസ്റ്റ് ചെയ്ത് അധികനേരം കഴിയുന്നതിന് മുമ്പുതന്നെ സംഗതി കയറി ക്ലിക്കായി.
മമ്മൂട്ടി തന്നെ ഇട്ടതാണോ ഈ ചിത്രമെന്നായിരുന്നു പലരുടേയും സംശയം. മമ്മൂട്ടിയുടെ ഫോണെടുത്ത് ദുൽഖർ ആണോ ഈ ചിത്രം പോസ്റ്റ് ചെയ്തതെന്ന് നേരിട്ട് കമന്റ് ചെയ്തവരുമുണ്ട്. കാട്ടിലെ രാജാവായ സിംഹത്തിനേക്കാൾ പതിന്മടങ്ങ് ശക്തിയുണ്ട് കടുവയ്ക്ക്, നിങ്ങ ഇടുന്ന ഡ്രസ്സ് ആണ് ട്രെൻഡ് എന്നെല്ലാം കമന്റുകൾ നീളുന്നു.
2020, 2021 ആഗസ്റ്റ് മാസത്തിൽ ലോക്ക്ഡൗൺ സമയത്ത് മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക്, സുരേന്ദർ റെഡ്ഡിയുടെ തെലുങ്ക് ചിത്രമായ ഏജന്റ് എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..