മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഷൈലോക്കി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയാണ് പോസ്റ്ററില്‍.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്.
ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമായിരിക്കും ഷൈലോക്കെന്നാണ് സൂചന.
അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയും കോയമ്പത്തൂരുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights : Mammootty New Movie Shylock First Look Poster Directed by Ajai Vasudev