
റോഷാക്ക് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/mammootty/
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി - നിസ്സാം ബഷീർ ത്രില്ലർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ നെറ്റ്വർക്കുകളിൽ കൂടി റിലീസ് ചെയ്തു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന് റോഷാക്ക് എന്നാണ് പേര്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ത്രില്ലർ ചിത്രത്തിന്റെ നിർമാണം.
സിനിമയുടെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് തിരക്കഥ. നിമീഷ് രവിയാണ് ഛായാഗ്രഹണം.
പ്രൊജക്റ്റ് ഡിസൈനർ -ബാദുഷ, ചിത്ര സംയോജനം -കിരൺ ദാസ്, സംഗീതം -മിഥുൻ മുകുന്ദൻ, കലാ സംവിധാനം -ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ -പ്രശാന്ത് നാരായണൻ, ചമയം -റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, പി ആർ ഓ പ്രതീഷ് ശേഖർ.
Content Highlights: Mammootty New Movie, Rorschach Poster, Mammootty Thriller Movie, Movie News
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..