'യൂത്തന്മാർക്ക് കടുത്ത വെല്ലുവിളി'; അടുത്ത ട്രെൻഡിങ്ങ് ചിത്രവുമായി മമ്മൂട്ടി


പുത്തൻ ഹെയർ സ്റ്റൈലിൽ ഉള്ള ചിത്രം ടൈനി പോണി എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്

mammootty

സോഷ്യൽ മീഡിയയിൽ തരം​ഗമായി നടൻ മമ്മൂട്ടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രം. പുത്തൻ ഹെയർ സ്റ്റൈലിൽ ഉള്ള ചിത്രം ടൈനി പോണി എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. യൂത്തന്മാർക്ക് കടുത്ത വെല്ലുവിളിയെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. പുതിയ ചിത്രത്തിന്റെ ലുക്ക് ആണോയിതെന്നും ആരാധകർ ചോദിക്കുന്നു

നേരത്തെയും മമ്മൂട്ടി പങ്കുവച്ച ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്.

സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്ത വൺ ആണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തീയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു.

അമൽ നീരദ് ചിത്രമായ ഭീഷ്മ പർവ്വത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlights: Mammootty new instagram photo hair style Viral, Mammootty new movies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented