പുത്തൻ ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ; 'പുഴു'വിന്റെ ചിത്രീകരണം ആരംഭിച്ച് മമ്മൂട്ടി


പാർവതിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്

Mammootty Photo | https:||www.facebook.com|qmfwai|

നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന 'പുഴു'വിൻറെ ചിത്രീകരണം ആരംഭിച്ച് മമ്മൂട്ടി. ചിത്രത്തിന് വേണ്ടി താടിയും മുടിയും വെട്ടി പുത്തൻ ​ഗെറ്റപ്പിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്ത ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു. ഭീഷ്മപർവം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു താരം താടിയും മുടിയും നീട്ടി വളർത്തിയിരുന്നത്.

പാർവതിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിൻ്റെ പൂജ. സിൻ സിൽ സെല്ലുലോയ്ഡിൻറെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം.

ദുൽഖർ സൽമാൻറെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിർമ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹർഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

content highlights : mammootty new getup viral started shooting for puzhu Ratheena Harshad parvathy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented