മുഹമ്മദ് കുട്ടി, ഒമർ ഷെറീഫ്, മമ്മൂട്ടി; പേരു മാറിയ കഥയോർത്ത് 'നക്ഷത്രങ്ങളുടെ രാജകുമാരൻ'


തനിക്ക് മമ്മൂട്ടി എന്ന പേരു വരാനുള്ള കാരണവും നർമ്മരസത്തോടെ നടന്‍ തുറന്ന് പറയുന്നു.

ഡോക്യുമെന്ററിയിൽ നിന്നുള്ള രംഗങ്ങൾ

മ്മൂട്ടിയെക്കുറിച്ച്‌ തോമസ് ടി. കുഞ്ഞുമോന്‍ ദൂരദര്‍ശന് വേണ്ടി ചെയ്ത 'നക്ഷത്രങ്ങളുടെ രാജകുമാരൻ' എന്ന ഡോക്യുമെന്ററി ശ്രദ്ധ നേടുന്നു. 20 വര്‍ഷത്തോളം പഴക്കമുള്ള ഡോക്യുമെന്ററി ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും മമ്മൂട്ടി പഠിച്ച കലാലയത്തിലൂടെയും പിന്നീട് സിനിമയിലൂടെയും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ഡോക്യുമെന്ററി ചിത്രം. നാട്ടുകാരും കോളേജിലെ സുഹൃത്തുക്കളും ജോലി ചെയ്ത കോടതിയിലെയും സിനിമയിലെയും സഹപ്രവര്‍ത്തകരും പരിചയക്കാരുമെല്ലാം മമ്മൂട്ടിയെന്ന വ്യക്തിയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു.

തനിക്ക് മമ്മൂട്ടി എന്ന പേരു വരാനുള്ള കാരണവും നർമ്മരസത്തോടെ നടന്‍ തുറന്ന് പറയുന്നു. മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു. തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല. മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ ഒമര്‍ ഷെറീഫ് എന്നാണ് തന്റെ പേരെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ ശശീന്ദ്രന്‍ എന്ന സുഹൃത്ത് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് തന്റെ പേര് മനസ്സിലാക്കി. പിന്നീട്‌ സുഹൃത്തുക്കളാണ് മുഹമ്മദ് കുട്ടിയെ ചുരുക്കി മമ്മൂട്ടിയാക്കുന്നത്. ഒടുവില്‍ തന്റെ പേര് അതായി മാറിയെന്ന് മമ്മൂട്ടി പറയുന്നു.

എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ്, കെ. മധു, ലോഹിതദാസ് എന്നിവരും മമ്മൂട്ടിയുമായി സിനിമ ചെയ്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. കള്ളിക്കാട് രാമചന്ദ്രനാണ് ഡോക്യുമെന്ററിയുടെ തിരക്കഥ ഒരുക്കിയത്. സംഗീതം- മോഹന്‍സിത്താര, ഛായാഗ്രഹണം- ഡി. തങ്കരാജ്, വിവരണം- രവി വള്ളത്തോള്‍, എഡിറ്റ്ങ്- ശിവകുമാര്‍.

Content Highlights: Mammootty, Nakshathrangalude Rajakumaran documentary, Dooradarshan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented